മുംബൈ- ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 34 വയസായിരുന്നു. മുംബൈ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ബാന്ദ്രയിലെ വീട്ടിനകത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് മുറിയുടെ വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളും വീട്ടിലുണ്ടായിരുന്നു. ഇദ്ദേഹം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടില്ല. ഇദ്ദേഹത്തിന്റെ മുൻ മാനേജർ ദിശ സാലിയനെ ഏതാനും ദിവസം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ധോണിയുടെ ജീവിതം പറയുന്ന സിനിമയിൽ സുശാന്തായിരുന്നു നായകൻ. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്‌സ് ഇൻ മൈ ലൈഫ് എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് കപൂർ സംവിധാനം ചെയ്തു കായ് പോ ചെ എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. വേറെയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.