ന്യൂദല്‍ഹി- മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന് മോഹന്‍സിംഗിന്റെ വസതിക്കു മുമ്പില്‍ ക്വാറന്റൈന് നോട്ടീസ്. ദല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചത്.മന് മോഹന്‍സിംഗിന്റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വീടിന് മുമ്പില്‍ നോട്ടീസ് പതിച്ചത്.വീട്ടുജോലിക്കാര്‍ക്കുള്ള പ്രത്യേക ക്വാട്ടേഴ്സില്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം, കോണ്‍ഗ്രസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മീറ്റിംഗില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി മന് മോഹന്‍ സിംഗ് പങ്കെടുത്തിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.