തൃശൂര്‍- രാജ്യത്ത് കോവിഡ് പരത്തിയത് മുസ്ലിംകളാണെന്ന് പ്രചരിപ്പിച്ച സംഘപരിവാര്‍ നേതാവ് എന്‍ ഗോപാലകൃഷ്ണനെതിരെ പോലിസ് കേസ് രജിസ്ട്രര്‍ ചെ്തു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി.കെ ഉസ്മാന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കുന്നംകുളം പോലിസിന്റെ നടപടി. വര്‍ഗീയ പ്രചരണം നടത്തിയ ഗോപാലകൃഷ്ണനെതിരെ ഐപിസി 153,കേരള പോലിസ് ആക്ട് 120, എന്നി വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
രാജ്യത്ത് ആളുകളെ കൊല്ലാന്‍ റോഡിലും പാത്രത്തിലും കറന്‍സിയിലുമൊക്കെ തുപ്പി മുസ്ലിംകള്‍ കോവിഡ് പരത്തുകയാണ്.നിസാമുദ്ധീനിലെ തബ്‌ലീഗ് സമ്മേളനം കോവിഡ് പരത്താന്‍ വേണ്ടി ആസൂത്രണം ചെയ്തതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. രാജ്യത്ത് സിവില്‍ കോഡ് വന്നാല്‍ മുസ്ലിംകളുടെ നെഗളിപ്പ് തീരുമെന്നും ഗോപാലകൃഷ്ണന്‍ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.