ന്യൂദല്‍ഹി- ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയുമായി സമവായത്തിലെത്തിയെന്ന് ചൈന. ഇന്ന് നടന്ന മിലിട്ടറി ചര്‍ച്ചയിലാണ് കാര്യങ്ങളില്‍ ധാരണയെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം തര്‍ക്ക പ്രദേശത്ത് നിന്ന് രണ്ട് രാജ്യങ്ങളുടെയും മിലിട്ടറി സംഘങ്ങളെ ഭാഗികമായി പിന്‍വലിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതലത്തിലും സൈനികതലത്തിലും ആശയവിനിമയം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതിര്‍ത്തിയിലെ സ്ഥിതി സുഗമമാക്കുന്നതിന് നടപടിയെടുക്കാന്‍ ഇരുപക്ഷവും സമവായത്തെ പിന്തുടരുമെന്ന്'വക്താവ് പറഞ്ഞു.ഗാല്‍വാന്‍ വാലിയിലെ 14 ഉം 15 ഉം പട്രോളിംഗ് പോയിന്റുകള്‍ക്കും ഹോട്ട് സ്പ്രിംഗ് ഏരിയയ്ക്കും ചുറ്റും രണ്ട് സൈന്യങ്ങളും പിരിച്ചുവിടല്‍ ആരംഭിച്ചതായി ന്യൂദല്‍ഹിയിലെ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് മേഖലകളില്‍ ചൈനീസ് സേന ഒന്നര കിലോമീറ്റര്‍ വരെ പിന്നോട്ട് നീങ്ങി.