മുംബൈ- ലോക്ഡൗണില്‍ എല്ലാവരും അകത്തിരിക്കുമ്പോള്‍ സിനിമ നിര്‍മിച്ച ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ നേടിയത് കോടികള്‍. വീട്ടില്‍ അടച്ചിരിക്കുന്നവരെ ലൈംഗികതയുടെ ലോകത്തേക്ക് ആനയിച്ചാണ് രാം ഗോപാലിന്റെ പരീക്ഷണം. പുതിയ ചിത്രമായ ക്ലൈമാക്‌സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യ ദിനം ഏതാണ്ട് മൂന്ന് കോടിക്ക് മീതെ കളക്്ഷന്‍ നേടിയെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്.
ലൈംഗികത പ്രമേയമായി വരുന്ന ചിത്രത്തില്‍ പോണ്‍ താരം മിയ മാല്‍കോവയാണ് കേന്ദ്രകഥാപാത്രം. റിലീസ് ദിവസം 50000 പേര്‍ സിനിമ കാണാന്‍ ഓണ്‍ലൈനില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ എത്തിയതോടെ സൈറ്റും തകരാറിലായി. എന്നാലത് പിന്നീട് ടെക്‌നിക്കല്‍ ടീം തിരിച്ചുപിടിച്ചു. 12 മണിക്കൂറിനുള്ളില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകളാണ് ചിത്രം കണ്ടത്.
ക്ലൈമാക്‌സ് ഹിറ്റായതോടെ നേക്കഡ് എന്ന പേരില്‍ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനിറങ്ങുകയാണ് വര്‍മ. പുതിയ സിനിമയുടെ ടിക്കറ്റിന് നൂറ് രൂപ കൂടി കൂട്ടി ഇരുനൂറ് രൂപ ആക്കിയിരിക്കുകയാണ്.