അഹമ്മദാബാദ്-ഇന്ത്യയില്‍ ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം വര്‍ധിയ്ക്കുന്നതിനിടയില്‍ ഓടകളില്‍ കോവിഡ് 19 വൈറസിന്റെ സാനിധ്യം, അഹമ്മദാബാദിലെ അഴുക്കുചാലുകളില്‍നിന്നും ശേഖരിച്ച സാംപിളുകളിലാണ് സാര്‍സ് സിഒവി 2 വൈറസ് സാനിധ്യം ഐഐടി കണ്ടെത്തിയത്. പകര്‍ച്ചയ്ക്ക് ഇടയാക്കാത്ത ജീനുകളെയാണ് ഓടകളില്‍നിന്നും കണ്ടെത്തിയിരിയ്ക്കുന്നത്. എന്നാല്‍ രോഗവ്യാപനത്തിന്റെ തോത് ഇതില്‍ നിന്നും മനസിലാക്കാന്‍ സാധിയ്ക്കും എന്നും രാജ്യത്തെ അഴുക്കുചാലുകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണം എന്നും ഐഐടി ഗാന്ധിനഗറിലെ പ്രൊഫസറായ മനീഷ് കുമാര്‍ പറയുന്നു. അമേരിക്ക, ഓസ്‌ട്രേലിയ നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളിലും ഓടകളില്‍ സാര്‍സ് സിഒവി 2ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.