Sorry, you need to enable JavaScript to visit this website.

സംവിധാന സംരംഭം  കുറ്റമറ്റതാക്കും- രമ്യ നമ്പീശന്‍

തൃപ്പുണിത്തുറ-സിനിമ സംവിധാനം ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട് എന്നാല്‍ നല്ല തിരക്കഥ കിട്ടിയിട്ടില്ലെന്ന് നടി രമ്യ നമ്പീശന്‍. താന്‍ സംവിധാനം ചെയ്യുന്ന സിനിമ എല്ലാ തരത്തിലും കുറ്റമറ്റതാകണം എന്നാണ് ഒരു അഭിമുഖത്തിനിടെ രമ്യ വ്യക്തമാക്കിയിരിക്കുന്നത്. പ്രചോദനം കൊണ്ടു വരുന്ന പ്രൊജക്ടിനായാണ് കാത്തിരിക്കുന്നതെന്നും രമ്യ പറയുന്നു.'അണ്‍ഹൈഡ്' എന്ന ഷോര്‍ട്ട് ഫിലിമാണ് രമ്യയുടെ ആദ്യ സംവിധാന സംരംഭം. സമൂഹത്തില്‍ അക്രമിക്കപ്പെടുന്ന സ്ത്രീകളെ കുറിച്ചായിരുന്നു ചിത്രം പറഞ്ഞത്. ഷോര്‍ട്ട് ഫിലിം കണ്ട് ഫോണ്‍ വിളിച്ചും മെസേജ് അയച്ചും പലരും തങ്ങളുടെ ജീവിതവുമായി കണക്ട് ചെയ്യാന്‍ സാധിച്ചു എന്ന് പറഞ്ഞതായും രമ്യ പറഞ്ഞു.
മാര്‍ച്ചില്‍ ചെന്നെയിലെ ഷൂട്ടിങ്ങിനിടയായിരുന്നു ലോക്ക്ഡൗണ്‍ വന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് താരം ഒഴിവുകാലം ചിലവിട്ടത്. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമ കണ്ടും പാചകം ചെയ്തും യോഗയും മെഡിറ്റേഷനും വര്‍ക്കൌട്ടുമൊക്കെ ചെയ്താണ് ലോക്ക്ഡൗണ്‍ കാലം കഴിച്ചുകൂട്ടിയതെന്നും രമ്യ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പേരില്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രമ്യ അന്യഭാഷകളിലാണ് അഭിനയിച്ചു വരുന്നത്. ഇതേ കാരണത്തിന്റെ പേരില്‍ അവസരം കുറഞ്ഞ പാര്‍വതി സിനിമ സംവിധാനത്തിന് ഒരുങ്ങുകയാണെന്നു അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.
 

Latest News