കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ട്- ഭാവന

തൃശൂര്‍-നടി ഭാവനയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു . ആരാധകരും സഹതാരങ്ങളും അടക്കം നിരവധി പേര്‍ താരത്തിന് ആശംസ അറിയിച്ച് രംഗത്ത് എത്തി. മഞ്ജു വാര്യര്‍, ആസിഫ് അലി, ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ ശില്‍പ ബാല, മൃദുല മുരളി തുടങ്ങി നിരവധിപ്പേരാണ് ആശംസകള്‍ നേര്‍ന്നത്. ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ തന്നെ തേടിയെത്തിയ സ്‌നേഹത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് ഭാവന. 'ഉയര്‍ച്ചയും താഴ്ച്ചയും ഒക്കെയായി ഒരു വര്‍ഷം കൂടി കടന്നുപോയി... അതിന്റെ എല്ലാ കരുതലും സ്‌നേഹവും കൊണ്ട് എന്നെ കൂടുതല്‍ നല്ല വ്യക്തിയാക്കി... എന്റെതന്നെ മികച്ച പതിപ്പാകാന്‍ ഒരു പുതിയ വര്‍ഷം തുടങ്ങിയിരിക്കുകയാണ്. എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ അറിയിച്ച ആത്മാര്‍ത്ഥമായ എല്ലാ ആശംസകള്‍ക്കും ഒരുപാട് നന്ദി... എനിക്കുറപ്പുണ്ട് എന്റെ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ എന്തോ നല്ല കാര്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങളില്‍ നിന്നെല്ലാം ഇത്രയധികം സ്‌നേഹം എനിക്ക് ലഭിക്കുന്നത്. ഒത്തിരി നന്ദി... എപ്പോഴും സ്‌നേഹം...', എന്നാണ് ഭാവനയുടെ കുറിപ്പ്. വിവാഹ ശേഷം കന്നഡയില്‍ ഭാവന നായികയായി അഭിനയിച്ചിരുന്നു.
 

Latest News