രണ്ടാംദിവസവും ഇന്ത്യയില്‍ പെട്രോള്‍,ഡീസല്‍ വില വർധിച്ചു

ന്യൂദല്‍ഹി- തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. ഞായറാഴ്ച 60 പൈസ കൂട്ടിയതിനുപിന്നാലെ തിങ്കളാഴ്ചയും 60 പൈസ വർധിപ്പിച്ചു. ദല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.46 രൂപയും ഡീസലിന് 70.59 രൂപയുമായി.

ദിനംപ്രതിയുള്ള വിലനിശ്ചയിക്കല്‍ പുനരാരംഭിച്ചിരിക്കെ, അടുത്ത ദിവസവും വില കൂടുമെന്നാണ് കരുതുന്നത്. ലോക്ഡൗണ്‍ കണക്കിലെടുത്ത് 83 ദിവസം വില പുതുക്കിയിരുന്നില്ല.  ഇക്കാലയളവില്‍ എല്‍പിജിയുടെയും ഏവിയേഷന്‍ ഫ്യുവലിന്റെയും വില  മാത്രമാണ് പുതുക്കിയിരുന്നത്.

Latest News