ഉച്ചത്തില്‍ സംസാരിച്ചാല്‍ വോട്ട് കിട്ടുമോ; രാഹുലിനോട് അമിത് ഷാ

ന്യൂദല്‍ഹി- ഉച്ചത്തില്‍ സംസാരിച്ചാല്‍ വോട്ട് കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചില സന്നദ്ധ സംഘടനകള്‍ പഠിപ്പിച്ചിരിക്കയാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പരിഹസിച്ചു.
കോവിഡ് പശ്ചാത്തലത്തിലും പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ രാജ്യം പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ടുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

 

Latest News