ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

അങ്കമാലി-മലയാളത്തിന്റെ പ്രിയനടി ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍.  ബംഗളൂരുവില്‍ നിന്നും തൃശൂരിലേ വീട്ടിലെത്തി ക്വാറന്റൈനില്‍  കഴിയുകയാണ് ഭാവന. മഞ്ജു ഉള്‍പ്പെടെ നിരവധി താരങ്ങളാണ് പ്രിയ നടിയ്ക്ക് ആശംസകളുമായി എത്തിയത്.  'ഞാന്‍ നിന്നെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു എന്നും എപ്പോഴും' എന്നാണ് സോഷ്യല്‍ മീഡിയ വഴി മഞ്ജു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.  നടിമാരായ ശില്‍പബാല, മൃദുല മുരളി, ഷഫ്‌ന ലാലിന്റെ മകള്‍ മോണിക്ക എന്നിവര്‍ പ്രിയനടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.   
 

Latest News