കൊച്ചി- പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജ് കുടുംബത്തോടൊപ്പം ചേര്‍ന്നു. ഭാര്യ സുപ്രിയയും മകള്‍ അല്ലിയുമൊത്തുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് താരം തന്നെയാണ് വിവരം അറിയിച്ചത്.
മേയ് 22നാണ് 58 പേരടങ്ങുന്ന സിനിമാ സംഘം ജോര്‍ദാനില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. തന്റെ പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്ന് പൃഥ്വിരാജ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ സംഘത്തിലുണ്ടായ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കകള്‍ക്കിടയാക്കിരുന്നു.
മൂന്ന് മാസത്തോളമായി അല്ലി തന്റെ ഡാഡിയെയും സുപ്രിയ തന്റെ പ്രിയതമനേയും കാണാനുള്ള കാത്തിരിപ്പിലായിരുന്നു. റീ യുനൈറ്റഡ് എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് ആശംസകള്‍ അറിയിക്കുന്നത്.