ന്യൂദല്‍ഹി- ഈ വര്‍ഷം പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കില്ലെന്ന് ധനവകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍.കൊറോണ വൈറസ് പ്രതിസന്ധി കണക്കിലെടുത്താണ് പുതിയ തീരുമാനം. 'പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ്, ആത്മ നിര്‍ഭാര്‍ ഭാരത് അഭിയാന്‍ പാക്കേജ്, മറ്റേതെങ്കിലും പ്രത്യേക പാക്കേജുകള്‍ എന്നിവ പ്രകാരം പ്രഖ്യാപിച്ച നിര്‍ദേശങ്ങള്‍ ഒഴികെ 2020-21 ല്‍ എസ്എഫ്സി നിര്‍ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള മന്ത്രാലയത്തിന് അധികാരത്തിന്‍ കീഴിലോ ഇഎഫ്സി വഴിയോ പുതിയ പദ്ധതി / ഉപ പദ്ധതികളൊന്നും ആരംഭിക്കരുതെന്ന്' കേന്ദ്ര ധനമന്ത്രാലയം അതത് മന്ത്രാലങ്ങളെ അറിയിച്ചു.
പുതിയ പദ്ധതികള്‍ക്കായി ധനമന്ത്രാലയത്തിലേക്ക് അഭ്യര്‍ത്ഥനകള്‍ അയക്കുന്നത് എല്ലാ മന്ത്രാലയങ്ങളും നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പുതിയ നിയമങ്ങളില്‍ എന്തെങ്കിലും ഇളവ് വേണ്ടതുണ്ടെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌സ്‌പെന്റിച്ചര്‍ അംഗീകരിക്കേണ്ടതുണ്ട്. കോവിഡ് -19 പാന്‍ഡെമിക്കിന്റെ പശ്ചാത്തലത്തില്‍, പൊതു സാമ്പത്തിക സ്രോതസുകളില്‍ അഭൂതപൂര്‍വമായ ഡിമാന്‍ഡും ഉയര്‍ന്നുവരുന്നതും മാറുന്നതുമായ മുന്‍ഗണനകള്‍ക്ക് അനുസൃതമായി വിവേകപൂര്‍വ്വം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.