ന്യൂദല്‍ഹി-ലോകത്തില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെന്ന് കണക്കുകള്‍. അമേരിക്കയില്‍ 16,939 രോഗികളും ഇന്ത്യയില്‍ 8,944 രോഗികളും ഗുരുതരാവസ്ഥിയിലാണ്. വ്യാഴാഴ്ച മാത്രം രാജ്യത്ത് 9,864 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,26,588 ആയി. 1,08,364 പേര്‍ രോഗമുക്തരായി. 1,11,850 പേരാണ് ചികിത്സയിലുള്ളത്. വ്യാഴാഴ്ച 273 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 6,362 ആയി.