Sorry, you need to enable JavaScript to visit this website.

പ്രശ്‌നങ്ങളൊക്കെ ഒതുങ്ങിയെന്ന്  ധന്യാമേരി വര്‍ഗീസ്

കൊച്ചി-ബിഗ് സ്‌ക്രീനിനും മിനിസ്‌ക്രീനും സുപരിചിതയായ താരമാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ സീതയാണ് ധന്യ. താരം ജീവിതത്തിലെ ഇനിയുള്ള വലിയ സ്വപ്നത്തെ കുറിച്ച് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.അഭിനയം പോലെ തന്നെ നൃത്തത്തിലും സജീവമായിരുന്നു ധന്യ. ജോണിന്റെ കുടുംബത്തിന് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തോളം അത് നന്നായി പോയി. എന്നാല്‍ ഇടയ്ക്ക് ചില താളപ്പിഴകള്‍ സംഭവിച്ചു. അതോടെ കടബാധ്യതകളുണ്ടായി. അത് ഞങ്ങളുടെ ജീവിതത്തിലേയും പരീക്ഷണകാലമായിരുന്നു. ഇപ്പോള്‍ ജീവിതം വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങിയിരിക്കുകയാണ് ഞങ്ങള്‍. വരുമാന സ്രോതസുകള്‍ എല്ലാം അടഞ്ഞ സമയത്തായിരുന്നു മിനിസ്‌ക്രിനിലേയ്ക്ക് രണ്ട് പേര്‍ക്കും അവസരം ലഭിക്കുന്നത്.എനിയ്ക്ക് സീത കല്യാണം എന്ന പരമ്പരയിലെ ടൈറ്റില്‍ റോള്‍ ചെയ്യാനായിരുന്നു ക്ഷണം ലഭിച്ചത്. ഇതേ സമയത്ത് തന്നെ ജോണിനും മഴവില്ല് മനോരമയിലെ അനുരാഗം എന്ന സീരിയലിലേയ്ക്കും അവസരം ലഭിക്കുകയായിരുന്നു. പ്രശ്‌നങ്ങളൊക്കെ ഒതുങ്ങി ജീവിതത്തിലേയ്ക്ക് തങ്ങള്‍ മടങ്ങി വരുകയാണ്. ഇനി ഏറ്റവും അടുത്ത സ്വപ്നം വീടാണ്. ഫഌറ്റിലെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടെങ്കിലും അസൗകര്യങ്ങളും ഉണ്ട്. സാമ്പത്തിക പ്രശ്‌നം ഒതുങ്ങിയതിന് ശേഷം കുറച്ച് സ്ഥലം വാങ്ങി ഒരു കൊച്ച് വീട് വയ്ക്കണം എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആഗ്രഹം. തിരുവനന്തപുരത്തെ ഫ്‌ലാറ്റിന്റെ ഇന്റീരിയര്‍ ഓക്കെ ഞാന്‍ മുന്‍കൈ എടുത്താണ് ഒരുക്കിയത്'' ധന്യ പറഞ്ഞു.
 

Latest News