Sorry, you need to enable JavaScript to visit this website.

മോനിഷയ്ക്ക് അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിച്ച് ശാരദക്കുട്ടി

കോട്ടയം-അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിന്റെ  പ്രിയ നടി മോനിഷയ്ക്ക് ദേശീയ അവാര്‍ഡ് കൊടുത്തതിനെ വിമര്‍ശിച്ച് എഴുത്തുകാരിയും അദ്ധ്യാപകയുമായ ശാരദക്കുട്ടി രംഗത്ത്.  എന്തിനാണ് മോനിഷയ്ക്ക് ഈ അവാര്‍ഡ് നല്‍കിയതെന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലയെന്നും ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ലയെന്നും അവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.  1986 ല്‍ പതിനഞ്ചാം വയസിലാണ് തന്റെ അരങ്ങേറ്റ ചിതമായ നഖക്ഷതത്തിലൂടെ മോനിഷയ്ക്ക് അവാര്‍ഡ് ലഭിച്ചത്.   ഈ ചിത്രത്തിലെ അഭിനയത്തെക്കുറിച്ചാണ് ശാരദക്കുട്ടി ഇങ്ങനൊരു അഭിപ്രായം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.  കുറിപ്പില്‍ ഇത് തന്റെ മാത്രം തോന്നലാണോയെന്നും അവര്‍ സൂചിപ്പിച്ചിട്ടുണ്ട്. 

Latest News