വെർച്വൽ ക്ലാസ് റൂമിന്റെ നവീനവും സാങ്കേതികവുമായ സൗകര്യങ്ങൾ സംയോജിപ്പിച്ച് ഓൺലൈൻ പഠന സംവിധാനവുമായി ലെസൻ 21. സ്‌കൂളുകൾ, കോളേജുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവയ്‌ക്കെല്ലാം നിലവാരവും ഗുണകരവുമായ പഠനരീതി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലെസൻ 21 ആരംഭിച്ചിരിക്കുന്നത്.
പുതിയ തലമുറയ്ക്ക് അക്കാദമിക ലോകത്തിനു പുറത്തുള്ള അറിവിന്റെ വാതായനങ്ങളും ഓൺലൈൻ പഠനപദ്ധതിയിലൂടെ തുറക്കപ്പെടും. അധ്യാപകരും വിദ്യാർഥികളുമായി സംവാദത്തിന്റെ പുതിയ സാധ്യത ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്തുക, കസ്റ്റം വീഡിയോ ചാറ്റിംഗിലൂടെ സംശയനിവാരണത്തോടൊപ്പം പാഠപുസ്തകങ്ങൾക്കപ്പുറമുള്ള വിജ്ഞാനകവാടം തുറക്കുക എന്നിവയാണ് മുഖ്യ ലക്ഷ്യം.
ടെക്സ്റ്റ് ബുക്കുകൾക്ക് പുറമെ, സംഗീതം, ഫിറ്റ്‌നസ് എന്നീ മേഖലകളിലും ഓൺലൈൻ ക്ലാസുകൾ പ്രയോജനപ്പെടുത്താം.
സയൻസ് വിദ്യാർഥികൾക്കായി എല്ലാ ശാസ്ത്രവിഷയങ്ങളുടെ പഠനത്തിനും ഉപകരിക്കുന്ന തരത്തിലുള്ള വെർച്വൽ ലബോറട്ടറികളാണ് മറ്റൊരു സവിശേഷത. പരീക്ഷകളോടൊപ്പം വിവിധ വിഷയങ്ങളിൽ ക്വിസ്, അസൈൻമെന്റുകൾ എന്നിവയും നൽകുന്നു.
ലോകമെങ്ങുമുള്ള വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ലെസൻ 21 ഡോട്ട്‌കോമിന്റെ ഘടനയെന്ന് സാരഥികൾ അവകാശപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് www.lesson21.com വെബ് സൈറ്റ് സന്ദർശിക്കാം. 8075951159, 8113930173 (ഇന്ത്യ), 00966 534193878 (സൗദി) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.