മുംബൈ- പ്രശസ്ത സംവിധായകന്‍ ബസു ചാറ്റര്‍ജി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. 93 വയസ്സായിരുന്നു. ഇദ്ദേഹം സംവിധാനം ചെയ്ത ബോളിവുഡ് റൊമാന്‍സ്, കോമഡി സിനിമകള്‍ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രജനിഗന്ധ, ബാതൂന്‍ ബാതൂന്‍ മേന്‍, ഏക് രുക ഹുവ ഫൈസ്‌ല, ചിറ്റ് ചോര്‍ തുടങ്ങിയവ ബസു ചാറ്റര്‍ജിയുടെ സംവിധാന മികവ് വെളിപ്പെടുത്തിയ ചിത്രങ്ങളാണ്. ആക് ഷന്‍ സിനിമകളുടെ കാലമായ 70കളില്‍ റിയലിസ്റ്റിക് ചിത്രങ്ങളൊരുക്കിയ സംവിധായകനായിരുന്നു അദ്ദേഹം.
ഹിന്ദിയിലും ബംഗാളിയിലുമാണ് സിനിമകളെടുത്തിരുന്നത്. ബസു ചാറ്റര്‍ജിയുടെ മരണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് ചലച്ചിത്രകാരനും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടി.വി ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ അശോക് പണ്ഡിറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.