നടൻ കുഞ്ചാക്കോ ബോബന്റെ നേതൃത്വത്തിലുള്ള ചാരിറ്റി സംഘടനയായ ചാക്കോച്ചൻ ലൗവേഴ്‌സിലെ ചാക്കോച്ചന്റെ ആരാധകർ ചേർന്നൊരുക്കിയ 13 മിനിറ്റ് ദൈർഘ്യമുള്ള ത്രില്ലർ ഷോർട്ട് ഫിലിം ആണ് റെഡ് (ഞഋഉ).
സനു കൊമ്പനാട് തിരകഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി അഞ്ച് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ പ്രമേയം 'ആണിന് അറിയാത്തതായി ഒന്നേ ഉള്ളൂ ഈ ഭൂമിയിൽ അത് പെണ്ണാ' എന്നതാണ്.
പ്രേമം നടിച്ച് യുവാക്കളെ വലയിലാക്കി പണം തട്ടുന്ന പെൺകുട്ടിയും അതേ തുടർന്ന് ഉണ്ടാകുന്ന സങ്കീർണമായ സംഭവവികാസങ്ങളുമാണ് റെഡിൽ അവതരിപ്പിച്ചിരിക്കുന്നത്.
പുതുമുഖ താരങ്ങളായ അക്ഷയ് രാജിവ്, അഞ്ജന സുരേഷ്, ഉദിഹ് ഉണ്ണി, മിഥുൻ, അലൻ തോമസ് എന്നിവരാണ് അഭിനേതാക്കൾ. സാബിർ കരുനാഗപ്പള്ളിയാണ് നിർമാണം.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക