ന്യൂദല്‍ഹി-ദല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെ തീവ്രവാദഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. ജമ്മു കശ്മീരില്‍ സുരക്ഷാഭടന്മാര്ക്ക് നേരെ തീവ്രവാദ ആക്രമണങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദല്‍ഹിയിലും ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.വിവിധ തീവ്രവാദി സംഘങ്ങള്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവന്‍ സിആര്‍പിഎഫ് യൂണിറ്റുകളോടും ജാഗരൂകമാകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ വിവിധയിടങ്ങളില്‍ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കാനും നിര്‍ദ്ദേശമുണ്ട്.