ന്യൂദല്‍ഹി- നീണ്ട 70 ദിവസത്തെ ലോക്ഡൗണിനുശേഷം അണ്‍ലോക്ക് 1.0 പ്രാവര്‍ത്തികമാക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും നിബന്ധനകളും മുന്നോട്ട് വച്ച് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായ പ്രൊഫ. കെ.വിജയരാഘവന്‍.
വൈറസിനോടൊപ്പം ജീവിക്കുന്നതിനായി', അഞ്ച് മാര്‍ഗങ്ങള്‍ ഉള്ളതായി ഇന്ത്യ സയന്‍സ് വയറിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പ്രൊഫ. വിജയരാഘവന്‍ നിര്‍ദേശിച്ച അഞ്ച് മാര്‍ഗങ്ങള്‍:
1. വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക
2. കൈകളുടെ ശുചിത്വം ഉറപ്പു വരുത്തുക
3. സാമൂഹ്യ അകലം പാലിക്കല്‍
4. പരിശോധനയും ട്രാക്കിങ്ങും
5. കൊവിഡ് രോഗിക്ക് ഐസലേഷന്‍