ബീജിങ്-ഏഷ്യയിലെ ഏറ്റവും ചെലവേറിയ വിവാഹമോചന ദ്രവ്യം നേടി ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടി വാക്സിന് കമ്പനിയുടെ ചെയര്‍മാന്റെ മുന്‍ഭാര്യ. ചൈനയിലെ പ്രമുഖ വാക്സിന് നിര്‍മാതാവും ഷെങ്ചെന് കങ്ട്ടായി ബയോളജിക്കല്‍ പ്രൊഡക്ട്സ് കോമിന്റെ ചെയര്മാന് ദു വെയ്മിന് ആണ് 161.3 മില്യണ്‍ ഓഹരികള്‍ തന്റെ മുന്‍ ഭാര്യക്ക് കൈമാറിയത്്. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന യുവാന്‍ ലിപിങ് ലോകത്തെ സമ്പന്നരുടെ പട്ടികയിലാണ് ഇടം പിടിച്ചത്.3.2 ബില്യണ്‍ ഡോളറാണ് ഈ ഓഹരികളുടെ തിങ്കളാഴ്ച്ചത്തെ വിലനിലവാരം.
ഈ വര്‍ഷം നാല്‍പത്തിയൊമ്പതുകാരിയായ യുവാന്‍ നേരിട്ട് തന്നെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നുവെങ്കിലും തന്റെ മുന്‍ഭര്‍ത്താവിന് വോട്ടവകാശം നല്കുന്ന കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഷെന്‍ഷെനില്‍ താമസിക്കുന്ന അവര്‍ കനേഡിയന്‍ പൗരയാണ്. 2011 മെയ് മുതല്‍ 2018 ഓഗസ്റ്റ് വരെ അവര്‍ കമ്പനിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബീജിങ് മിന്‍ഹായ് ബയോടെക്നോളജി കമ്പനിയുടെ വൈസ് ജനറല്‍ മാനേജര്‍ ആണ്. ബീജിങ്ങിലെ യുനിവേഴ്സിറ്റി ഓഫ് ഇന്റര്‍നാഷനല്‍ ബിസിനസ് ആന്റ് ഇക്കണോമിക്സില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്.
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഒരു വാക്സിന് വികസിപ്പിക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ച ഫെബ്രുവരി മുതല്‍ കാങട്ടായി ഓഹരികളുടെ മൂല്യം ഇരട്ടിയിലധികമാണ്. വിവാഹമോചന വ്യവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഓഹരി മാര്‍ക്കറ്റില്‍ ഇടിവ് നേരിട്ടു.
ഹോങ്കോങ്ങില്‍ രാവിലെ 9:43 വരെ 3.1 ശതമാനം നഷ്ടപ്പെടുകയും കമ്പനിയുടെ വിപണി മൂല്യം 12.9 ബില്യണ്‍ ഡോളറിലെത്തിക്കുകയും ചെയ്തു.വിവാഹമോചന കരാരിന് മുമ്പ് 6.5 ബില്യണ്‍ ഡോളറായിരുന്നു ദ്യൂവിന്റെ മൊത്തം ആസ്തി. എന്നാല്‍ ഇപ്പോള്‍ 3.1 ബില്യണ്‍ ഡോളറായി ഇടിഞ്ഞു. ചൈനയിലെ ജിയോങ്സി പ്രവിശ്യയിലെ കാര്‍ഷിക കുടുംബത്തിലാണ് 56കാരനായ ദ്യു ജനിച്ചത്. രസതന്ത്രത്തില്‍ ബിരുദമെടുത്ത ശേഷം 1987ല്‍ ക്ലിനിക്കില്‍ ജോലി ആരംഭിച്ച അദ്ദേഹം 1995ല്‍ ബയോടെക് കമ്പനിയുടെ സെയില്‍സ് മാനേജരായി. 2004ല്‍ ദ്യൂ സ്ഥാപിച്ച മിന്‍ഹായ് എന്ന കമ്പനിയെ കാങ്ട്ടായ് സ്വന്തമാക്കി. എന്നാല്‍ സ്ഥാപനത്തിന്റെ സംയോജിത ചെയര്‍മാനായി നിലനിന്നു. വിവാഹമോചനത്തിന് വലിയ വില നല്‍കേണ്ടി വന്ന ഒരേയൊരു വ്യവസായി ദു മാത്രമല്ല. 2012ല്‍ ചൈനയിലെ ഏറ്റവും വലിയ ധനികയായ വു യാജുന്‍ 2.3 ബില്യണ്‍ ഡോളര്‍ വിലയുള്ള ഓഹരിയാണ് വിവാഹമോചന ദ്രവ്യമായി മുന്‍ ഭര്‍ത്താവായ കായ് കുവിന് നല്‍കിയത്.