കോട്ടയം- മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കോട്ടയം സ്വദേശിയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയുടെ വരന്‍. കണ്‍സ്ട്രഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹ നിശ്ചയം കോട്ടയത്തെ ആശ്വിനിന്റെ വീട്ടില്‍ വച്ച് നടന്നു.വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും, കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം ഉടനെ ഉണ്ടാവില്ലെന്നുമാണ് വിവരം. ലോക്ക്‌ഡൌണ്‍ കാലത്ത് അതിരഹസ്യമായിരുന്നു ചടങ്ങുകള്‍. എന്നാല്‍ ഇതേക്കുറിച്ച് താരം ഇതുവരെ സ്ഥിരീകരം നടത്തിയിട്ടില്ല. സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ മിയയുടെ യഥാര്‍ത്ഥ പേര് ജിമി മിനി ജോര്‍ജ്ജ് എന്നാണ്. അല്‍ഫോണ്‍സാമ്മ എന്ന സീരിയലില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. ഡോക്ടര്‍ ലവ്, ഈയടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാലോകത്തെത്തി. റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, െ്രെഡവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു.