Sorry, you need to enable JavaScript to visit this website.

സ്മാർട്ട് ടിവി, സ്മാർട്ട് വാച്ച്, ബഡ്‌സ് എയർ, പവർബാങ്ക്; പുതിയ ഉൽപന്നങ്ങളുമായി റിയൽമി

സാങ്കേതിക മേഖലയിൽ പുതിയ ഉൽപന്നങ്ങളുമായി റിയൽമി. സ്മാർട്ട് ടിവി, സ്മാർട്ട് വാച്ച്, ബഡ്‌സ് എയർ നിയൊ, 10000 എംഎഎച്ച് പവർബാങ്ക് 2 എന്നിവയാണ് റിയൽമി പുറത്തിറക്കുന്നത്. രാജ്യത്തെ മികച്ച സമാർട്ട് ഫോൺ ബ്രാൻഡായ റിയൽമി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒഫ് തിങ്ക്‌സ് (എഐഒടി) മേഖലയിൽ പുതിയ ഉൽപന്നങ്ങൾ ഇറക്കുമ്പോൾ  ഏറെ പ്രതീക്ഷയുണ്ടെന്ന് കമ്പനി വൈസ് പ്രസിഡന്റും സിഇഒയുമായ മാധവ് ഷേത്ത് പറഞ്ഞു. മികച്ച മീഡിയാടെക് 64ബിറ്റ് ക്വാഡ് കോർ പ്രൊസസർ, ഡോൾബി ഓഡിയൊ, സർട്ടിഫൈഡ് 24 ഡബ്ല്യൂ ക്വാഡ് സ്റ്റീരിയൊ സ്പീക്കർ തുടങ്ങിയവ അടങ്ങിയതാണ് സ്മാർട്ട് ടിവി. 32, 43 ഇഞ്ചുകളിൽ ലഭ്യം. നെറ്റ്ഫഌക്‌സ്, യുട്യൂബ്, പ്രൈം വിഡിയൊ എന്നിവ ഇൻബിൽറ്റാണ്. അൾട്രാഹൈ 400 നിറ്റ്‌സ് ഉയർന്ന തെളിച്ചം, ക്രോമ ബൂസ്റ്റ് തുടങ്ങിയ സാങ്കേതികതയുള്ള റിയൽമി സ്മാർട്ട് ടിവിയുടെ 43 ഇഞ്ച് മോഡലിന് 21,999രൂപയും 32 ഇഞ്ചിന് 12,999 രൂപയുമാണു വില. ജൂൺ രണ്ടിന് ഉച്ചയ്ക്ക് 12ന് റിയൽമി.കോം, ഫഌപ്കാർട്ട് എന്നിവയിൽ വിൽപ്പനയ്‌ക്കെത്തും.


1.4 ഇഞ്ച് കളർ ട്ച്ച് സ്‌ക്രീൻ, 2.5 ഡി കോർണിങ് ഗൊറില്ലാ ഗ്ലാസ് 3 പരിരക്ഷ, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഐപി 68 റേറ്റിങ് തുടങ്ങിയവയുമായാണ് റിയൽമി സ്മാർട്ട് വാച്ചിന്റെ വരവ്. ഏഴു മുതൽ ഒൻപതു ദിവസം വരെയാണ് ബാറ്ററി ആയുസ്. പവർ സേവിങ് മോഡിൽ 20 ദിവസം വരെ പോകും. ബ്ലഡ് ഓക്‌സിജൻ ലെവൽ, ഹൃദയമിടിപ്പ് തുടങ്ങിയവയും അറിയാം. 3,999 രൂപയാണു വില. ചുവപ്പ്, നീല, പച്ച സ്ട്രാപ്പുകൾ. ജൂൺ അഞ്ചിന് ഉച്ചയ്ക്ക് 12 മുതൽ റിയൽമി.കോം, ഫഌപ്കാർട്ട് എന്നിവയിൽ വാങ്ങാവുന്നതാണ്. 
കുറഞ്ഞ ലേറ്റൻസി ബ്ലൂടൂത്ത്, 13 എംഎം ഡൈനാമിക് ബാസ് ബൂസ്റ്റ്, ഹൈ പെർഫോർമൻസ് ആർ1 ചിപ്‌സെറ്റ് തുടങ്ങിയ സവിശേഷതകളുമായാണ് റിയൽമി ബഡ്‌സ് എയർ നിയൊയുടെ വരവ്. 17 മണിക്കൂർ  ബാറ്ററി ലൈഫുണ്ട്. വില 2,999 രൂപ. റിയൽമി.കോം, ഫഌപ്കാർട്ട് എന്നിവയിൽ ലഭ്യമാണ്. ടുവേ ക്വിക്ക് ചാർജിലും യുഎസ്ബിഎ, യുഎസ്ബിസിയിലുമാണ് റിയൽമി 10,000 എംഎഎച്ച് പവർബാങ്ക്2 ന്റെ വരവ്. ഉയർന്ന സാന്ദ്രതയുള്ള ലിഥിയം പോളിമർ ബാറ്ററി സെല്ലുകൾ നിരവധി റിചാർജുകൾക്കു ശേഷവും ശേഷി ഉറപ്പുവരുത്തുന്നു. കറുപ്പ്, മഞ്ഞ നിറങ്ങളിൽ ലഭ്യം. വില 999 രൂപ. റിയൽമി.കോം, ഫഌപ്കാർട്ട് എന്നിവയിൽ ലഭ്യം. 


 

Latest News