ഇന്ന് അധ്യയന വർഷം ആരംഭിക്കുമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിലേക്ക് പ്രവേശനം ഇല്ലാതെ ഓൺലൈൻ ക്ലാസുകളാണ് ആരംഭിക്കുക.
ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ചെലവുകുറഞ്ഞ ലാപ്‌ടോപ്പുകൾ ലഭ്യമാക്കുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാൻഡായ കൊക്കോണിക്‌സ്.
കെൽട്രോണിന് ഓഹരിപങ്കാളിത്തമുള്ള കമ്പനി 11,000 രൂപക്കും 15,000 രൂപക്കും 2 മോഡലുകളാണ് പുറത്തിറക്കുന്നത്. ഇവയ്ക്ക് ബിഐഎസ് സർട്ടിഫിക്കേഷൻ ഉടൻ ലഭിച്ചേക്കും. 11,000 രൂപയുടെ ലാപ്‌ടോപ്പിന് 2 ജിബി റാമും 15,000 രൂപയുടേതിന് 4 ജിബി റാമും ഉണ്ടാകും. സെലറോൺ, പെന്റിയം പ്രോസസറുകളായിരിക്കും ഉണ്ടാവുക. 4സ്വകാര്യ സ്‌കൂളുകൾ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി കൊക്കോണിക്‌സ് സിഇഒ ശ്രീജിത് നായർ പറഞ്ഞു. 72 ജീവനക്കാരാണ് മൺവിളയിലെ യൂണിറ്റിലുള്ളത്. അനുമതി ലഭിച്ചാൽ ഒരു മാസം 30,000 ലാപ്‌ടോപ്പുകൾ പുറത്തിറക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.