ടെക്സസ്-ജോര്‍ജ്ജ് ഫ്േളായ്ഡ് കൊലപാതക കേസിലെ പ്രതിയായ മുന്‍പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കെല്ലി ചൗവിന്. ഭര്‍ത്താവ് ഡെറിക്കിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് കെല്ലി വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചത്. കൊലപാതക0, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡെറിക്കിനെ പോലീസ് മെയ് 29നു അറസ്റ്റ് ചെയ്തത്.
മിനിയാപൊലിസില്‍ നടന്ന ഒരു അറസ്റ്റിനിടെയാണ് ഡെറിക് ജോര്‍ജ്ജിനെ കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ കാല്‍മുട്ടുകള്‍ കൊണ്ട് ഏകദേശം എട്ട് മിനുട്ട് 45 സെക്കന്‍ഡാണ് ഡെറിക് ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചത്. തനിക്ക് ശ്വസിക്കാന്‍ കഴിയില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ടെങ്കിലും ഡെറിക് പിന്മാറാന് തയാറായിരുന്നില്ല. അയാള്‍ക്ക് ശ്വാസം കിട്ടില്ലെന്നും മരിച്ചുപോകുമെന്നും ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോള്‍ 'അവനു സംസാരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ശ്വാസവും കിട്ടും' എന്നായിരുന്നു ഡെറിക്കിന്റെ മറുപടി.
വിലങ്ങുകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ജോര്‍ജ്ജ് അല്‍പ്പസമയത്തിനു ശേഷം ബോധരഹിതനായി. സ്റ്റേഷനിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കള്ളനോട്ട് നല്‍കിയെന്ന സംശയത്താലാണ് പോലീസ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സംഭവം പുറത്തായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. മിനിയപോളിസ് സ്റ്റേഷനും നിരവധി കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും അരക്ഷിതാവസ്ഥയുമാണ് പ്രതിഷേധങ്ങളായി പുറത്തുവന്നത്.