ചൈനീസ് ഐഫോണെന്ന് വിശേഷിപ്പിക്കാറുള്ള സിയോമി ഫോണിന് ഇന്ത്യയില്‍ വന്‍ വില്‍പന. ആമസോണ്‍, ഫ്‌ളിക്പാര്‍ട്ട് എന്നിവയിലുടെയുള്ള ഡിസ്‌കൗണ്ട് വില്‍പനയില്‍ രണ്ട് ദിവസം കൊണ്ട് 10 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ വില്‍പനയായതായി സിയോമി അവകാശപ്പെട്ടു. രണ്ട് ദിവസങ്ങളിലും ഓരോ മിനിറ്റിലും 300 ഫോണുകള്‍ ചെലവായതായാണ് കമ്പനിയുടെ അവകാശവാദം.
വിവിധ ആഗോള കമ്പനികള്‍ അവരുടെ ഹാന്‍ഡ്സെറ്റുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ സ്മാര്‍ട്ഫോണ്‍ വിപണി അതിവേഗം വളരുന്നു എന്നതുതന്നെയാണ് കാരണം. ഇതില്‍ ഏറ്റവും ഒടുവിലായി ഇന്ത്യയില്‍ കാലെടുത്തുവച്ച കമ്പനിയാണ് ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന സിയോമി. ങശ3, റെഡ്മി എന്നീ രണ്ട് സ്മാര്‍ട്ഫോണുകളാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതില്‍ ങശ3 ഇന്ത്യയില്‍ തരംഗമായിക്കഴിഞ്ഞു. 13,999 രൂപ വിലയില്‍ ഉയര്‍ന്ന ഫോണുകളുടെ സാങ്കേതിക മേന്മയുമായി പുറത്തിറങ്ങിയ ഫോണ്‍ എന്നതാണ് ങശ3 യുടെ ജനപ്രീതിക്ക് കാരണം.