ന്യൂദല്‍ഹി-കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എന്നിരുന്നാലും ഈ വെല്ലുവിളിയെ മറികടക്കാന്‍ കഴിവള്ള കൃത്യമായ സമയത്ത് തീരുമാനങ്ങളെടുക്കുന്ന മോഡിയെ പോലൊരു പ്രധാനമന്ത്രി നമുക്കുണ്ടായത് ഇന്ത്യയുടെ ഭാഗ്യമാണെന്നും രാജ്‌നാഥ് പറഞ്ഞു. ഇല്ലായിരുന്നുവെങ്കില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമായേനെയെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തിലായിരുന്നു രാജ്‌നാഥ് സിംഗിന്റെ ഇത്തരത്തിലുള്ള പ്രതികരണം. 'തീര്‍ച്ചയായും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യം കോവിഡ്19 പ്രതിസന്ധിയാണ്. അങ്ങനെയാണെങ്കിലും ഈ വെല്ലുവിളിയെ നേരിടാന്‍ കഴിവുള്ള ഒരു നേതാവിനെ നമുക്ക് കിട്ടിയത് ഇന്ത്യയുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോഡിയുടെ മികച്ച ചിന്തയും സമയബന്ധിതമായ ഇടപെടലുകളും ഇല്ലായിരുന്നെങ്കില്‍ നമ്മുടെ സ്ഥിതി ഇതിനേക്കാള്‍ മോശമായിരുന്നേനെ. യുഎസിലെ ഇപ്പോഴത്തെ അവസ്ഥ നോക്കൂ' രാജ്‌നാഥ് അഭിമുഖത്തിനിടെ പറഞ്ഞു.
ലോക്ഡൗണിനെ കുറിച്ചുള്ള പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും രാജ്‌നാഥ് സിംഗ് മറുപടി നല്‍കി. ധൈര്യത്തോടെയെടുത്ത ശക്തമായ തീരുമാനമായിരുന്നു ലോക്ഡൗണ്‍. കൃത്യമായ സമയത്താണ് രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ിപിന്‍ റാവത്തിനെ സംയുക്ത സൈനിക മേധാവിയായി നിയമിച്ച തീരുമാനം താന്‍ പ്രതിരോധ മന്ത്രി ആയ ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും വലിയ നേട്ടമാണെന്നും രാജ്‌നാഥ് വ്യക്തമാക്കി.