മുംബൈ- കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണികൂറിനിടെ ജീവന് നഷ്ടമായത് 116 പേര്‍ക്ക്. സംസ്ഥാന ആരോഗ്യവകുപ്പാണ് കോവിഡ് പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇതുവരെ 2098 പേരാണ് കോവിഡ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് മരണപ്പെട്ടത്. ഇന്നലെ മാത്രം 2682 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ ആകെ എണ്ണം 62228 ആയി ഉയര്‍ന്നു.
രണ്ടരമസത്തോളമായി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കാറായിട്ടും സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ക്കൊപ്പം രോഗവ്യാപനവും വര്‍ധിക്കുന്നത് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. രോഗനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പൊതു,സ്വകാര്യ ആശുപത്രികള്‍ക്ക് പുറമേ മാളുകളും വിനോദ, വൈജ്ഞാനിക, വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് ഏറ്റെടുത്ത് കോവിഡ് ക്വാറന്റൈന് സെന്ററാക്കി മാറ്റിയിരിക്കുകയാണ്.