Sorry, you need to enable JavaScript to visit this website.

പ്രയാസങ്ങള്‍ നേരിടാനും പഠിച്ചു-നമിത പ്രമോദ് 

കോട്ടയം-തനിക്ക് മറ്റ് സഹതാരങ്ങളോട് മത്സരിക്കണമെന്ന് തോന്നിയിട്ടില്ലെന്ന് നടി നമിത പ്രമോദ്. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചു നാള്‍ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.  അഭിമുഖത്തില്‍ നടി പറഞ്ഞു.
ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. കഥ പറയാന്‍ വരുന്നവര്‍ പുതിയ ആളുകളാണെങ്കില്‍ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് ഞാന്‍ നോക്കാറുണ്ട്. ചിലര്‍ക്ക് അതിനെ പറ്റി ഒരു ധാരണയുമുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ച് എല്ലാ കാര്യത്തിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതല്‍ സുഖം. തുടക്കത്തില്‍ അതേ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കും. നമിത വ്യക്തമാക്കി.
 

Latest News