പൃഥ്വിരാജ് ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍

കൊച്ചി-'ആടുജീവിതം' ഷൂട്ടിങ്ങിനു ശേഷം ജോര്‍ദാനില്‍ നിന്നും തിരിച്ചെത്തി ഏഴ് ദിവസം കഴിഞ്ഞെന്ന് നടന്‍ പൃഥ്വിരാജ്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുകയാണെന്നും അതിനാല്‍ ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനിലേക്ക് മാറുകയാണെന്നും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
'ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ഇന്ന് അവസാനിക്കുന്നു. ഇനി ഏഴ് ദിവസം ഹോം ക്വാറന്റൈനിലേക്ക്. കൊച്ചിയിലെ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിനും ആതിഥ്യമര്യാദകള്‍ക്കും ജീവനക്കാരുടെ പരിചരണത്തിനും നന്ദി' എന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പൃഥ്വിരാജ് വീട്ടില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും മകള്‍ അലംകൃതയും. മൂന്നു മാസം മുമ്പാണ് സംവിധായകന്‍ ബ്ലെസിയടക്കം 58 പേരുടെ സംഘം ജോര്‍ദാനിലെത്തിയത്.
 

Latest News