ന്യൂദല്‍ഹി- അഞ്ചാംഘട്ട ലോക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. നാലാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കൂടിക്കാഴ്ച. ലോക് ഡൗണ്‍ നീട്ടുന്ന പക്ഷം സ്വീകരിക്കേണ്ട നടപടികളെ കുറിച്ചായിരുന്നു ചര്‍ച്ചയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇന്നലെ രാത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടം അനിവാര്യമാണെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് 15 ദിവസം കൂടി ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്.