ലോസ് ഏഞ്ചല്‍സ്-തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷത്തില്‍ കൊറോണ വൈറസിന് ഒരാളില്‍ 20 അടി വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് യുഎസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഗവേഷകര്‍. ഈ സാഹചര്യത്തില്‍ നിലവിലെ ആറടി സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡങ്ങള്‍ പര്യാപ്തമല്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. രോഗിയായ വ്യക്തിയുടെ സ്രവങ്ങളിലടങ്ങിയ വൈറസ് ചൂടുള്ള കാലാവസ്ഥയേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ തണുത്ത കാലാവസ്ഥയില്‍ സഞ്ചരിക്കുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും 40,000 ഉച്ഛ്വാസ കണങ്ങള്‍ പുറത്തുവരുന്നു എന്നാണ് ഏകദേശ കണക്ക്. സാധാരണ സംസാരിക്കുമ്പോള്‍ പോലും ചിലപ്പോള്‍ ഇത്രയും ഉമിനീര്‍ കണങ്ങള്‍ പുറത്തു വരും. ഇവയുടെ വ്യാപനത്തിന്റെ തോത് അന്തരീക്ഷത്തിലെ താപനിലയുമായി ബന്ധപ്പെട്ടാണ്.താപനില കൂടുന്നതിനനുസരിച്ച് കണങ്ങള്‍ പെട്ടെന്നു തന്നെ ബാഷ്പീകരിക്കപ്പെടും. എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥയിലും കണങ്ങള്‍ക്ക് വായുവില്‍ തന്നെ നില്‍ക്കാനാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.