Sorry, you need to enable JavaScript to visit this website.

ഐഒഎസ് 11  ഒളിഞ്ഞിരിക്കുന്ന  10 ഫീച്ചറുകൾ

ഐ ഫോണുകളുടെ വിസ്മയിപ്പിക്കുന്ന പുതിയ മോഡലുകൾ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ  ആപ്പിൾ അവതരിപ്പിച്ച ഐഒഎസ് 11 അപ്‌ഡേറ്റും പുതിയ ഫീച്ചറുകൾ കൊണ്ട് സമ്പന്നമാണ്. എന്നാൽ പലതും പലരും ഇനിയും അറിഞ്ഞിട്ടില്ല. ഒളിഞ്ഞിരിക്കുന്ന ഒത്തിരി ഫീച്ചറുകളുമായാണ് ഐഒഎസ് 11 എത്തിയിരിക്കുന്നത്. ഇവയിൽ ചിലതു മാത്രം നോക്കാം. 
മുഖം മിനുക്കിയ ആപ്പ്‌സ്‌റ്റോർ, കൺട്രോൾ സെന്റർ, പുതിയ ആപ്പുകൾ എന്നിവ ഇവയിൽ ചിലതാണ്. ആപ്പിൾ ഉപഭോക്താക്കൾക്ക് പരസ്പരം പണം കൈമാറാവുന്ന ആപ്പിൾ പേ, കൂടുതൽ സ്മാർട്ടായ സിരി, കൺട്രോൾ സെന്ററിൽ കസ്റ്റമൈസേഷനുള്ള സൗകര്യം എന്നിവയാണ് പ്രധാന സവിശേഷതകൾ. ഗെയിമുകളും ആപ്പുകളും വേഗത്തിൽ ഡൗൺലോഡ് ചെയ്യാവുന്ന രീതിയിലാണ് പുതിയ ആപ്പ് സ്‌റ്റോർ. ക്യാമറയിൽ പുതിയ ഒമ്പത് ഫിൽട്ടറുകൾ ഫോട്ടോകളുടെ മിഴിവ് കൂട്ടും. 
ഐ ഫോൺ 5 എസ് തൊട്ട് സെവൻ പ്ലസ് വരെയുള്ള മോഡലുകളിൽ ഈ അപ്‌ഡേഷൻ ലഭിക്കും. ഐപാഡ് മിനി, 2,3,4, എയർ, പ്രോ മോഡലുകളിലും ലഭ്യമാണ്.

ശ്രദ്ധേയമായ 10 ഫീച്ചറുകൾ

ഡാർക്ക് മോഡ്
ഐഒഎസ് 11 ൽ സ്‌ക്രീനിലെ വെളിച്ചം ഇഷ്ടപ്പെടാത്ത സമയത്ത് ഡാർക്ക് മോഡിലേക്ക് മാറ്റാനുള്ള ഓപ്ഷനുണ്ട്. എന്നാൽ ഈ മോഡിലേക്ക് മാറുന്നതോടെ ചില ആപ്പുകൾ ഉപയോഗിക്കാനാവില്ല. ഡാർക്ക് മോഡിലുള്ള ആപ്പുകളും ഈ മോഡിൽ അത്ര കാഴ്ച സുഖം തരില്ല. എന്നാൽ ആപ്പിൾ ആപ്പുകളായ മെയിൽ, സഫാരി, ആപ്പിൾ മ്യൂസിക് എന്നിവയെല്ലാം ഈ മോഡിൽ കിടിലനാണ്. മോഡ് മാറ്റാനുള്ള വഴി: Settings > General > Accessibiltiy > Display Accommodations >  എന്നിട്ട് Smart Invtert സെലക്ട് ചെയ്യുക

സഫാരി ഉപയോഗിച്ച് പിഡിഎഫ് ഉണ്ടാക്കാം
സഫാരിയിൽ വെബ്‌പേജ് തുറന്ന ശേഷം ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇപ്പോൾ കാണുന്ന ക്രിയേറ്റ് പിഡിഎഫ് സെലക്ട് ചെയ്യുക. നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വേഗത്തിൽ ഇതു വഴി പിഡിഎഫ് ക്രിയേറ്റ് ചെയ്യാനാകും. 

സെറ്റിംഗ്‌സ് വഴി ഷട്ട് ഡൗൺ ചെയ്യാം
Settings>  General സെലക്ട് ചെയ്ത് ഏറ്റവും താഴേക്ക് സ്‌ക്രോൾ ചെയ്താൽ Shut Down ബട്ടൺ കാണാം. ഇതുപയോഗിച്ച് ഡിവൈസ് ഓഫ് ചെയ്യാം. പവർ ബട്ടനെന്തെങ്കിലും പ്രശ്‌നങ്ങൾ വരുന്ന പക്ഷം ഇതു സഹായകമാകും.

വൈ ഫൈ പാസ്‌വേഡുകൾ വേഗത്തിൽ ഷെയർ ചെയ്യാം
സുഹൃത്തുക്കളുമായി വേഗത്തിൽ വൈഫൈ പാസ്‌വേഡ് പങ്കുവെക്കാവുന്ന സംവിധാനം ഐഒഎസ് 11 ലുണ്ട്. ഡിവൈസ് നെറ്റ് വർക്കുമായി കണ്ക്ട് ആയിരിക്കുമ്പോഴെല്ലാം കോണ്ടാക്ട്‌സ് ആപ്പിലെ സുഹൃത്തുക്കളുമായി വളരെ ലളിതമായി പാസ്‌വേഡ് ഷെയർ ചെയ്യാം. ഡിവൈസുകൾ അടുത്തു കൊണ്ടുവരിക മാത്രമേ ചെയ്യേണ്ടതുള്ളൂ. പാസ്‌വേഡ് ഷെയർ ചെയ്യാൻ അനുവാദം ചോദിച്ച് ഒരു പ്രോംറ്റ് സന്ദേശം ലഭിക്കും. ഇത് ഓകെ ചെയ്യുന്നതോടെ സംഗതി നടന്നു. 

പരസ്യങ്ങളുടെ വേട്ട സഫാരി തടയും
Prevent cross-site tracking  എന്ന പുതിയൊരു ഫീച്ചർ സഫാരിയിലുണ്ട്. വെബ് മുഖേന പരസ്യങ്ങൾ നമ്മെ ട്രാക്ക് ചെയ്യന്നത് തടയാൻ ഇതുപേയാഗിച്ച് കഴിയും. പരസ്യങ്ങൾ നിയന്ത്രിക്കാൻ ചില കുക്കീസിനെ തെരഞ്ഞെുപിടിച്ച് ഡിലീറ്റ് ചെയ്യും.

പുതിയ ഐ മെസേജ് ഇഫക്ടുകൾ
ഐമേസേജിൽ സ്‌പോട്ട്‌ലൈറ്റ്, ഇക്കോ എന്നീ രണ്ടു പുതിയ ഇഫക്ടുകൾ ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. സ്‌പോട്ട്‌ലൈറ്റ് സന്ദേശങ്ങൾക്കു പുതിയ വെളിച്ചം നൽകുമ്പോൾ ഇക്കോ സന്ദേശങ്ങളെ ആവർത്തിച്ച് സ്‌ക്രീനിൽ നിറക്കുന്നു. 

വെളിച്ചം കൂടിയ ഫ്‌ളാഷ് ലൈറ്റ്
പുതിയ ഫ്‌ളാഷ് ലൈറ്റ് നാല് ലെവലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. കൺട്രോൾ സെന്ററിൽ ഫ്‌ളാഷ് ലൈറ്റ് ഐക്കൺ ലോംഗ് പ്രസ് ചെയ്താൽ ഇതു കാണാം.

സിരിയോട് ടെക്സ്റ്റായും കാര്യം പറയാം
ശബ്ദ സന്ദേശങ്ങൾക്കു പകരം ടെക്സ്റ്റും പുതിയ അപ്‌ഡേഷനിലെ സിരി തിരിച്ചറിയും. Settinsg>General>Accessibltiy>Type to Siri 

സ്വമേധയാ ഫോൺ അറ്റൻഡ് ചെയ്യും
െ്രെഡവിങിലോ അടുക്കളയിലോ അല്ലെങ്കിൽ ഫോൺ കൈ കൊണ്ട് തൊടാൻ പറ്റാത്ത അവസ്ഥയിലോ ആണങ്കിൽ ഓട്ടോമാറ്റിക് ആയി കോളുകൾ ആൻസർ ചെയ്യാവുന്ന സംവിധാനവും ഐഒഎസ് 11 ലുണ്ട്. Settings>General>Accessibiltiy>Call Audio Routing>AutoAnswer Calls. ഫോൺ എത്ര സമയം റിംഗ് ചെയ്യണമെന്നു തീരുമാനിച്ച് ഇവിടെ മുൻകുട്ടി സെറ്റ് ചെയ്യാം.

നോട്ട്‌സ് തന്നെ ഇനി സ്‌കാനറും
നോട്ട്‌സ് ആപ്പ് ഐഒഎസ് 11 ൽ എത്തിയപ്പോൾ ഒരു സ്‌കാനർ കൂടി ആയിരിക്കുന്നു. ലളിതമായി പുതിയ നോട്ട് തുറന്ന ശേഷം plus botton> Scan documents ക്ലിക്ക് ചെയ്ത് വേഗത്തിൽ ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാം.  

ഇനിയും ഒട്ടേറെ ഫീച്ചറുകൽ ഐഒഎസ് 11 ൽ ഒളിഞ്ഞിരിപ്പുണ്ട്. 
 

Latest News