ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ദേശവ്യാപക ലോക്ഡൗണില്‍ കുടുങ്ങിയ 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളില്‍ എത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപീം കോടതിയെ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് സുപീം കോടതി വാദം കേള്‍ക്കുന്നത്.
ഇതുവരെ ഉണ്ടാകാത്തെ പ്രതിസന്ധിയാണ് ഇതെന്നും അതുകൊണ്ടുതെന്ന് ഇതുവരെ സ്വീകരിക്കാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനക്കാരാണ് 80 ശതമാനത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍.
പരമോന്നത നീതിപീഠം സ്വമേധയാ ഏറ്റെടുത്ത കേസാണിത്. കേസില്‍ ഇടപെടാന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല അപേക്ഷ നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.