ചെന്നൈ- ഡിഎംകെ ഓര്‍ഗനൈസിങ് സെക്രട്ടറിയും രാജ്യസഭാംഗവുമായ ആര്‍ എസ് ഭാരതി അറസ്റ്റില്‍. ഫെബ്രുവരിയില്‍ ദളിത് ജഡ്ജിയുടെ നിയമനം സംബന്ധിച്ച അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനയെ തുടര്‍ന്നാണ് അറസ്റ്റിലായത്.പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്. ചെന്നൈയിലെ ഡിഎംകെ യുവജന വിഭാഗത്തിന്റെ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ വെച്ചാണ് എംഎല്‍എ വിവാദപരമായ പ്രസംഗം നടത്തിയത്.
ആദി തമിഴര്‍ മക്കള്‍ കച്ചി നേതാവ് കല്യാണസുന്ദരം ആണ് എംഎല്‍എയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. മുന്‍സുപ്രിംകോടതി ജഡ്ജി വരദരാജനെ ഉന്നത ജുഡീഷ്യറിയിലേക്ക് ഉയര്‍ത്തിയത് മുന്‍മുഖ്യമന്ത്രി കരുണാനിധിയാണെന്നും പട്ടികജാതിയില്‍ നിന്ന് ഏഴ് മുതല്‍ എട്ട് വരെ ആളുകളെ ജഡ്ജിമാരായി ഉയര്‍ത്തിയത് ദ്രാവിഡ പ്രസ്ഥാനം നല്‍കിയ ദാനമല്ലാതെ മറ്റൊന്നുമല്ലെന്നാണ് ആര്‍എസ് ഭാരതി പ്രസംഗിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവന താഴ്ന്ന ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് സ്വയം പ്രയത്‌നം കൊണ്ട് പടിപടിയായി ഉയര്‍ന്നുവന്ന ജസ്റ്റിസ് വരദരാജനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പട്ടികജാതി വിഭാഗക്കാര്‍ക്ക് നേരെയുള്ള ശത്രുതയും വിദ്വേഷവുമൊക്കെ പ്രോത്സാഹിപ്പിക്കുംവിധത്തിലാണെന്നും പരാതിയില്‍ ആരോപണമുണ്ട്.