മുംബൈ- മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ സഞ്ജയ് ഝായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും അടുത്ത 10 ദിവസത്തേക്ക് താന്‍ ഹോംക്വാറന്റൈനിലായിരിക്കുമെന്ന് ഝാ ട്വിറ്റര്‍ വഴി അറിയിച്ചു.
'പരിശോധനയില്‍ തനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമൊന്നും കാണിക്കുന്നില്ലെങ്കിലും അടുത്ത പത്ത് പന്ത്രണ്ട് ദിവസത്തേക്ക് ഞാന്‍ ഹോം ക്വാറന്റീനില്‍ ആയിരിക്കും. രോഗം പകരാനുള്ള സാധ്യതകളെ കുറച്ചു കാണരുത്. നമ്മളെല്ലാം ദുര്‍ബലരാണ്. എല്ലാവരും ശ്രദ്ധിക്കുക.' സഞ്ജയ് ഝാ ട്വീറ്റ് ചെയ്തു.
I have tested positive for Covid_19 . As I am asymptomatic I am in home quarantine for the next 10-12 days. Please don’t underestimate transmission risks, we are all vulnerable.
— Sanjay Jha (@JhaSanjay) May 22, 2020
Do take care all.
അതേസമയം, കോണ്‍ഗ്രസ് നേതാവിന് രോഗം പകര്‍ന്നുകിട്ടിയത് എങ്ങനെയെന്ന് വ്യക്തമല്ല.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ 40,000 ത്തില്‍ അധികം പേര്‍ക്കാണ് ഇതുവരെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രണ്ട് മാസത്തെ ലോക്ക്ഡൗണിന് ശേഷം പലസംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചുവെങ്കിലും ദിനംപ്രതി കോവിഡ് കേസുകള്‍ കൂടിക്കൊണ്ടൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര. നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ രോഗചികിത്സയ്ക്ക് തികയാതെ വന്നതോടെ സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.