ന്യൂദല്‍ഹി- തുടര്‍ച്ചയായി മൂന്ന് വര്‍ഷം സാമ്പത്തിക വരവ് ചെലവ് കണക്ക് നല്‍കാതിരുന്ന കമ്പനികളുടെ ഡയക്ടര്‍മാരെ കമ്പനി നിയമ പ്രകാരം അയോഗ്യരാക്കിയ നടപടിയില്‍ പ്രമുഖ വ്യവസായി യൂസുഫലിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം ഒട്ടെറെ പ്രമുഖര്‍ ഉള്‍പ്പെട്ടു. പ്രവാസി വ്യവസായികളായ രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരും അയോഗ്യരാക്കപ്പെട്ടു. കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സുമായുള്ള ബന്ധമാണ് ഇവര്‍ക്ക് വിനയായത്.
കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗാമായാണ് വാര്‍ഷിക കണക്കുകള്‍ കൃത്യമായി അവതരിപ്പിക്കാത്ത കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ 2013-ലെ കമ്പനി നിയമപ്രകാരം നടപടി സ്വീകരിച്ചുവരുന്നത്. ഇന്ത്യയിലുടനീളം നിരവധി കടലാസു കമ്പനികള്‍ ഉള്‍പ്പെടെ ഒട്ടേറെ കമ്പനികളുടെ ഡയറക്ടമാര്‍ അയോഗ്യരാക്കപ്പെട്ടു.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിക്കുന്ന കമ്പനിയും ഇതിലുള്‍പ്പെട്ടു. കമ്പനിയുടെ ഡയക്ടര്‍മാരായ രമേശ് ചെന്നിത്തല, വിഎം സുധീരന്‍ അടക്കമുള്ളവരെയാണ് അയോഗ്യരാക്കിയത്. കണക്കുകള്‍ സമാസമയം അവതരിപ്പിക്കാത്ത കമ്പനികളുടെ ഡയറക്ടമാര്‍ക്ക് ബോര്‍ഡില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് നിയമം പറയുന്നത്. ഇന്ത്യയിലുടനീളം 1.6 ലക്ഷം ഡയറക്ടര്‍മാര്‍ ഈ നടപടിക്കു വിധേയരായി. കേരളത്തില്‍ നിന്ന് 12,000 പേരും.