ന്യൂദല്‍ഹി-ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വച്ച ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാനയാത്രയെ നിരോധിത പ്രവര്‍ത്തനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാജ്യത്ത് ആഭ്യന്തര വിമാനസര്‍വ്വീസുകള്‍ ഈ മാസം 25 മുതല്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി ഇന്ന് അറിയിച്ചത്. സര്‍വ്വീസ് പുനരാരംഭിക്കുന്നതിനായി എല്ലാ വിമാനത്താവളങ്ങളും സജ്ജമായിട്ടുണ്ട്.യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. 35 ശതമാനം വിമാന സര്‍വീസുകളാണ് ആദ്യഘട്ടത്തിലുണ്ടാകുക. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എപ്പോള്‍ തുടങ്ങുമെന്ന് ഇപ്പോള്‍ പറയാനാവില്ല സാധാരണക്കാര്‍ക്ക് താങ്ങാവുന്ന തുക മാത്രമേ ടിക്കറ്റ് നിരക്കായി ഈടാക്കൂ എന്നും മന്ത്രി പറഞ്ഞു.