കാഠ്മണ്ഡു- ഇന്ത്യന്‍ പ്രദേശങ്ങള്‍ സ്വന്തമെന്ന് അവകാശപ്പെട്ട ഭൂപടത്തിനു പിന്നാലെ പുതിയ വിവാദത്തിന് വഴിതുറന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ഒലി. ചൈനീസ്, ഇറ്റാലിയന്‍ വൈറസുകളേക്കാള്‍ ഇന്ത്യന്‍ വൈറസ് മാരകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നടത്തിയ പ്രസംഗത്തില്‍ നേപ്പാളില്‍ കോവിഡ് കേസുകള്‍ വ്യാപിച്ചതിന് ഇന്ത്യയെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയില്‍ നിന്ന് നിയമവിരുദ്ധ മാര്‍ഗങ്ങള്‍ വഴി രാജ്യത്തേക്കു കടക്കുന്നവരിലൂടെ വൈറസ് പടരുന്നുണ്ട്. ശരിയായ പരിശോധനയില്ലാതെ ഇന്ത്യയില്‍നിന്ന് ആളുകളെ എത്തിക്കുന്നതില്‍ ചില പ്രാദേശിക പ്രതിനിധികള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉത്തരവാദിത്തമുണ്ട്. ഇന്ത്യന്‍ വൈറസ് ഇപ്പോള്‍ ചൈനയേക്കാളും ഇറ്റാലിയനേക്കാളും മാരകമാണെന്നു തോന്നുന്നു. കൂടുതല്‍ പേര്‍ ഇവിടെ രോഗബാധിതരാകുന്നു’– അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാദുര, ലിപുലെഖ് പ്രദേശങ്ങള്‍ എന്തു വില കൊടുത്തും നേപ്പാള്‍ തിരികെ കൊണ്ടുവരുമെന്നും ഒലി പറഞ്ഞു.