ജയ്പുര്‍- രാജസ്ഥാനിലെ സിക്കാറില്‍ പതിനെട്ടു വയസ്സായ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ അധ്യാപകര്‍ രണ്ടുമാസത്തോളം പീഡിപ്പിച്ചു. ഗര്‍ഭിണിയായതിനെത്തുടര്‍ന്ന്ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച പെണ്‍കുട്ടി അപകടാവസ്ഥയിലെത്തി. വിദ്യാര്‍ഥിനിയുടെ അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് ഗര്‍ഭചിദ്രം നടത്തിയത്. അഡീഷണല്‍ ക്ലാസിനെന്ന പേരിലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ ക്ലാസ് കഴിഞ്ഞും അധ്യാപകര്‍ സ്‌കൂളില്‍ പിടിച്ചുനിര്‍ത്തിയത്. മാനഭംഗത്തിന്റെ വിവരം പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്തതിനെത്തുടര്‍ന്നു സ്‌കൂള്‍ ഡയറക്ടര്‍ ജഗ്ദിഷ് യാദവും അധ്യാപകന്‍ ജഗത് സിങ് ഗുജറും ഒളിവിലാണ്.
വയറുവേദനയെ തുടര്‍ന്ന് വിദ്യാര്‍ഥിനി മാതാവ് ആശുപത്രിയിലെത്തിയിരുന്നു. വിവരമറിഞ്ഞ സ്ഥലത്തെത്തിയ യാദവ് മാതാവിനെ നിര്‍ബന്ധിച്ചു കുട്ടിയുമായി ഷാഹ്പുരയിലെ മറ്റൊരു ക്ലിനിക്കിലെത്തിഗര്‍ഭഛിദ്രം ചെയ്യിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും അടിയന്തര ശസ്ത്രക്രിയ ചെയ്യണമെന്നും മാത്രമാണു മാതാവിനോടു പറഞ്ഞത്. അതിനുശേഷം വീട്ടിലെത്തി പെണ്‍കുട്ടിയുടെ അവസ്ഥ മോശമായപ്പോള്‍ അവര്‍ മറ്റൊരു ആശുപത്രിയില്‍ എത്തുകയായിരുന്നു. ഇവിടെവച്ചാണ്ഗര്‍ഭഛിദ്രം നടന്നതായി കുടുംബത്തിനു മനസ്സിലായത്.