Sorry, you need to enable JavaScript to visit this website.

ചുഴലിക്കാറ്റ് ഉച്ചയോടെ, ബംഗാളിൽ തിരക്കിട്ട ഒഴിപ്പിക്കൽ

കൊൽക്കത്ത- ഉംപുൻ ചുഴലിക്കാറ്റിന്റെ മുന്നോടിയായി കനത്ത മഴ തുടരവെ പശ്ചിമബംഗാളിൽ തിരക്കിട്ട ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു. ഈസ്റ്റ് മിഡ്‌നാപൂരിലെ ദിഘ മേഖലയിലാകും കാറ്റ് ആദ്യമെത്തുക. ഇവിടെ കനത്ത കാറ്റും ഉയർന്ന തിരമാലകളും തുടങ്ങി.
185 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് കണക്കാക്കുന്നത്. 155 മുതൽ 160 കിലോമീറ്റർ വരെ വേഗതയാണ് സാധാരണമായി പ്രതീക്ഷിക്കപ്പെടുന്നത്. ബംഗാൾ, ഒഡീഷ എന്നി സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിലാണ്. ഇവിടങ്ങളിൽനിന്ന് മൂന്ന് ലക്ഷത്തിലധികം ആളുകളെ മാറ്റി പാർപ്പിച്ചു. ബംഗാളിലെ മിഡ്‌നാപൂർ, 24 ഫർഗനാസ് ജില്ലകൾ, ഹൗറ, ഹുഗ്ലി കൊൽക്കത്ത ജില്ലകളിൽ ഉം പുന്റെ ആഘാതമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ശ്രമിക് ട്രെയിനുകൾ സംസ്ഥാനത്തേക്ക് ഇപ്പോൾ വരരുതെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ ഏജൻസിയുടെ 40 ടീമുകൾ ഇരു സംസ്ഥാനങ്ങളിലും വിന്യസിച്ചു. ഒഡീഷയിലെ നാല് ജില്ലകൾ ബാലസോർ, ഭദ്രക്, കേന്ദ്രപാറ, ജഗത്സ്‌സിംങ്പൂർ ജില്ലകളിൽ നാശനഷ്ടമുണ്ടാകുമെന്നാണ് അധികൃതർ ഭയക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

 

Latest News