പാരിസ്-ഫ്രഞ്ച് നടനും നിര്‍മാതാവുമായ മിഷല്‍ പീക്കൊലി അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധ്യക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
1940കളുടെ തുടക്കത്തില്‍ യൂറോപ്പ്യന്‍ സിനിമയില്‍ സജീവ സാന്നിദ്ധ്യമായിരുന്ന പീക്കൊലി 200 ലധികം ചിത്രങ്ങളില്‍ വേഷമിട്ടു. ദ ബെല്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാകുന്നത്. ഗൊദാര്‍ദ്, ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പീക്കൊലി സിനിമകള്‍ ചെയ്തിട്ടുണ്ട്. എ ലീപ് ഇന്‍ ദ ഡാര്‍ക്ക് എന്ന സിനിമയിലെ അഭിനയത്തിന് കാന്‍ ഫിലിം ഫെസ്റ്റില്‍ മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. 2015 ലാണ് അദ്ദേഹം അഭിനയരംഗത്തോട് വിടപറഞ്ഞത്. ലുഡിവിന്‍ ക്ലെര്‍ക്ക് ആണ് ഭാര്യ.