മാഞ്ചസ്റ്റര്‍- കോവിഡിനെ തോല്‍പ്പിച്ച് അഞ്ച് ആഴ്ച പിന്നിട്ടപ്പോള്‍ കൊറോണയുമായി ബന്ധമുള്ള രോഗം ബാധിച്ച ജീവന് അപകടത്തിലായ മകളുടെ ചിത്രം പങ്കുവെച്ച് അധ്യാപകന്. യോര്‍ക്ക്ഷയര്‍ വേക്ക്ഫീല്‍ഡില്‍ നിന്നുള്ള പിയേഴ്സ് റോബര്‍ട്സാണ് തന്റെ അഞ്ച് വയസുകാരി മകള്‍ അനുഭവിക്കുന്ന ദുരന്തത്തിന്റെ നേര്‍ചിത്രം വച്ചിരിക്കുന്നത്. ജൂണ്‍ 1 മുതല്‍ യുകെയില്‍ െ്രെപമറി സ്കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകന് സ്വന്തം കുഞ്ഞിന്റെ അവസ്ഥ മറ്റു കുട്ടികള്‍ക്ക് വരരുതെന്ന് അഭ്യര്‍ത്ഥിച്ചു രംഗത്തുവന്നത്. ക്ലാസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സ്വന്തം മകളുടെ അവസ്ഥ ചൂണ്ടിക്കാണിച്ചു ഈ പിതാവ് അഭ്യര്‍ത്ഥിക്കുന്നത്.
തൽസമയം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യക
ലോക്ക്ഡൗണിന് മുന്‍പ് സ്കൂളില്‍ വെച്ചാണ് സ്കാര്‍ലറ്റിന് കൊറോണാവൈറസ് പിടിപെട്ടത്. അതുകൊണ്ട് തന്നെ സ്കൂളുകള്‍ തുറന്നാല്‍ അത് കുട്ടികളുടെ 'മരണ ക്യംപുകളായി' മാറുമെന്നാണ് റോബര്‍ട്സ് നല്കുന്ന മുന്നറിയിപ്പ്. കോവിഡിനെ തോല്‍പ്പിച്ച് അഞ്ച് ആഴ്ച പിന്നിട്ടപ്പോള്‍ ആയിരുന്നു മകള്‍ സ്കാര്‍ലറ്റ് കൊറോണയുമായി ബന്ധമുള്ള രോഗത്തിന് ഇരയായതും, മകളുടെ അവസ്ഥ കുടുംബത്തെ തകര്‍ത്തതായി അധ്യാപകന് പറയുന്നു. രക്ഷപ്പെടാന്‍ 20 ശതമാനം സാധ്യത മാത്രമാണ് മകള്‍ക്ക് അനുവദിക്കപ്പെട്ടത്. വിവിധ അവയവങ്ങള്‍ തകരാറിലായ കുട്ടി ആറാഴ്ച മുന്‍പ് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്ന വ്യക്തിയാണ്. കോവിഡ് ബന്ധമുള്ള പീഡിയാട്രിക് മള്‍ട്ടിസിസ്റ്റം ഇന്‍ഫഌമറ്ററി സിന്‍ഡ്രോമാണ് മകള്‍ക്ക് പിടിപെട്ടതെന്ന് അമ്മ നവോമിയും പറഞ്ഞു. എന്നാല്‍ അപൂര്‍വ്വ രോഗവും, കൊറോണാവൈറസും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു.സ്കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികള്‍ കൊറോണാവൈറസ് പടര്‍ത്തില്ലെന്ന കാര്യത്തില്‍ അത്ര വിശ്വാസം പോരെന്നാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സയന്റിഫിക് അഡൈ്വസര്‍ ഒസാമ റഹ്മാാന്‍ വ്യക്തമാക്കിയത്. രണ്ടാം ഘട്ടത്തില്‍ വൈറസ് പടരാന്‍ എന്താണ് കാരണമാകുകയെന്ന് മന്ത്രിമാര്‍ക്ക് പോലും അറിവില്ലെന്നും കോമണ്‍സിന് മുന്നിലെത്തിയ അഡൈ്വസര്‍ പറഞ്ഞു.