ന്യൂദല്‍ഹി-ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖീ 14 ദിവസത്തെ ഹോം ക്വാറന്റീനില്‍ പ്രവേശിച്ചു.
കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കുന്നതിനായി മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ജന്മസ്ഥലമായ മുസാഫര്‍നഗറില ബുധാനയില്‍ എത്തിയതായിരുന്നു താരം. താരവും അടുത്ത ബന്ധുക്കളും പാസ് എടുത്തതിന് ശേഷമാണ് മുംബൈയില്‍ നിന്നും യു.പിയിലെ വീട്ടിലെത്തിയത്. ബുധാനയിലെത്തിയതിനുശേഷം ആരോഗ്യ വിഭാഗം താരത്തിനും കുടുംബത്തിനും രണ്ടാഴ്ചത്തെ വീട്ടുനിരീക്ഷണം നിര്‍ദേശിക്കുകയായിരുന്നു. പാസ് എടുത്തതിന് ശേഷമാണ് യു.പിയിലേക്ക് പുറപ്പെട്ടതെന്നും താരത്തിനും കുടുംബത്തിനും കോവിഡ് പരിശോധനയില്‍ നെഗറ്റീവാണെന്നും മഹാരാഷ്ട്ര പൊലീസ് സൂപ്രണ്ട് നേപാള്‍ സിങ് പറഞ്ഞു. കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാനാണ് നാട്ടിലെത്തിയതെന്നും താരം 14 ദിവസത്തെ ഹോം ക്വാറന്റീനിലാണെന്നും ഈ സമയം മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്നും താരത്തിന്റെ സഹോദരന്‍ അയാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.