Sorry, you need to enable JavaScript to visit this website.

മന്ത്രി കണ്ണന്താനത്തിന് വൃത്തിയാക്കാന്‍ വളണ്ടിയര്‍മാര്‍ മാലിന്യം വിതറി സഹായിച്ചു

ന്യൂദല്‍ഹി- കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്് വൃത്തിയാക്കാന്‍ ഇന്ത്യാ ഗേറ്റ് പരിസരത്ത് മാലിന്യം വിതറി. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വഛതാ ഹേ സേവ കാമ്പയിനിനുവേണ്ടി എത്തിയ മന്ത്രിക്കു ശുചിയാക്കാനാണ് ഇന്ത്യാ ഗേറ്റില്‍ മാലിന്യം വിതറിയത്.

ഞായറാഴ്ച അല്‍ഫോന്‍സ് കണ്ണന്താനം എത്തിയപ്പോള്‍ ഇന്ത്യാഗേറ്റ് പരിസരത്ത് മാലിന്യങ്ങള്‍ ഇല്ലായിരുന്നു. ഉടന്‍തന്നെ വളണ്ടിയര്‍മാര്‍ കുപ്പികളും പാന്‍മസാല കവറുകളും ഐസ്‌ക്രീം കപ്പുകളും സംഘടിപ്പിച്ച്  വിതറി. തുടര്‍ന്ന് മാധ്യമങ്ങളുടെ ക്യാമറകള്‍ക്കുമുന്നില്‍വെച്ച് മന്ത്രി ഇവയെല്ലാം പെറുക്കിമാറ്റി.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസം മാത്രമാക്കാതെ എല്ലാ ദിവസവും നടത്തണമെന്ന ശുചിത്വ സന്ദേശവും നല്‍കിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം മടങ്ങിയത്. കണ്ടുനിന്ന പലര്‍ക്കും മന്ത്രിയെ തിരിച്ചറിയാനായില്ല. മന്ത്രി ഹസ്തദാനം ചെയ്തു സ്ഥലം ശുചിയായി സൂക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ചിലര്‍ മന്ത്രിയുടെ പുറത്തു തട്ടുന്നത് കാണാമായിരുന്നു.
14 ദിവസം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ ടൂറിസം മന്ത്രാലയം ശുചീകരിക്കാന്‍ തിരഞ്ഞെടുത്ത 15 കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യാഗേറ്റ്.

 

Latest News