Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടു മണിക്കൂർ ജോലി; ഉത്തരവ് പിൻവലിച്ച് യു.പി സർക്കാർ

ലഖ്‌നോ- വ്യവസായ മേഖലയിൽ ജീവനക്കാർക്ക് 12 മണിക്കൂർ ജോലി സമയം ഏർപ്പെടുത്തിക്കൊണ്ട് ഇറക്കിയ ഉത്തരവ് വിവാദമായതോടെ യു.പി സർക്കാർ പിൻവലിച്ചു. മെയ് എട്ടിനാണ് ഈ വിവാദ ഉത്തരവിറക്കിയത്. ജൂലൈ 19 വരെ അധികസമയ ജോലി ചെയ്യണമെന്ന വ്യവസ്ഥയുള്ളതാണിത്. നിലവിലുള്ള ഫാക്ടറീസ് നിയമ പ്രകാരം എട്ട് മണിക്കൂർ ജോലിയാണ് ഒരാൾ ചെയ്യേണ്ടത്. ഇത് 12 മണിക്കൂർ വരെയാകാമെന്നാണ് നീട്ടിയ ഉത്തരവിൽ പറഞ്ഞത്. ഉത്തരവിനെതിരെ ഉത്തർ പ്രദേശിലെ തൊഴിലാളി സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
 

Latest News