Sorry, you need to enable JavaScript to visit this website.

തിരിച്ചടക്കാനുള്ള മുഴുവന്‍ പണവും തരാം,കേസുകള്‍ അവസാനിപ്പിക്കണം: വിജയ് മല്യ


ന്യൂദല്‍ഹി- ബാങ്ക് വായ്പാ കുടിശിക  മുഴുവന്‍ തുകയും തിരിച്ചടക്കാമെന്നും തനിക്ക് എതിരെയുള്ള കേസ് അവസാനിപ്പിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ട് വിജയ് മല്യ. ഇരുപത് ലക്ഷം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച  കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ ട്വീറ്റിലാണ് വിജയ് മല്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വായ്പാ കുടിശിക മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് നിരവധി തവണ താന്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും മല്യ പറഞ്ഞു.

COVID-19 ദുരിതാശ്വാസ പാക്കേജിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. അവര്‍ക്ക് ആവശ്യമുള്ളത്ര കറന്‍സി അച്ചടിക്കാന്‍ കഴിയും, എന്നാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക് വായ്പകളുടെ 100% തിരിച്ചടവ് വാഗ്ദാനം ചെയ്യുന്ന എന്നെപ്പോലുള്ള ഒരു ചെറിയ ദാതാവിനെ നിരന്തരം അവഗണിക്കണമോ? ''അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. 9000 കോടിരൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമാണ് വിജയ് മല്യക്ക് എതിരെ ചുമത്തിയിരിക്കുന്നത്. തന്റെ പണം മുഴുവന്‍ ഉപാധികളില്ലാതെ തന്നെ സര്‍ക്കാരിന് പൂര്‍ണമായും എടുക്കാം. എന്നിട്ട് തനിക്കെതിരായ കേസുകള്‍ അവസാനിപ്പിക്കണമെന്നും മല്യ കൂട്ടിച്ചേര്‍ത്തു.
 

Latest News