വൈക്കം-പാവപ്പെട്ട ആശ്രയിക്കാന്‍ ആരുമില്ലാത്ത മലയാളികളായ ഗള്‍ഫ് നിവാസികള്‍ക്ക് നാട്ടിലെത്താന്‍ സൗജന്യവിമാന ടിക്കറ്റുമായി സൂപ്പര്‍ താരം മമ്മൂട്ടി. സൗജന്യവിമാന ടിക്കറ്റ് നല്‍കുന്ന കൈരളി ടിവിയുടെ 'കൈകോര്‍ത്ത് കൈരളി' പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 1,000 പേര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും. അപേക്ഷിക്കുന്നവരില്‍ നിന്നും സൗജന്യ ടിക്കറ്റിന് അര്‍ഹരായവരെ കൃത്യമായ മാനദണ്ഡങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്. സഹായം വേണ്ടവര്‍ ഇ മെയില്‍ വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.
പരിപാടിയുടെ നടത്തിപ്പിനായി മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി മുഖ്യരക്ഷാധികാരിയായുള്ള സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ ഒ. വി മുസ്തഫ, കൈരളി ടിവി ഡയറക്ടര്‍ വി. കെ മുഹമ്മദ് അഷ്‌റഫ്, മാധ്യമപ്രവര്‍ത്തകന്‍ ഐസക്ക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ രക്ഷാധികാരികളാണ്.