മയക്കുമരുന്നിന് പണം കണ്ടെത്താന്‍ ഭാര്യയെ ഏഴുപേര്‍ക്ക് കാഴ്ചവെച്ചു

ലുധിയാന- മയക്കുമരുന്ന് വാങ്ങുന്നതിന് പണം കണ്ടെത്താന്‍ പഞ്ചാബിലെ ലുധിയാനയില്‍ യുവാവ് ഭാര്യയെ ഏഴു പേര്‍ക്ക് കാഴ്ചവെച്ചതായി കേസ്. യുവതിയെ ബലാത്സംഗം ചെയ്ത സംഘം നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു.
യുവതി ജൂണില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ധാക്ക പോലീസ് ഏഴു പേരെ അറസ്റ്റ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2011 -ലായിരുന്നു ഇവരുടെ വിവാഹം. ഒരു കുട്ടിയുണ്ട്. മയക്കുമരുന്നിന് അടിമയായ യുവാവ് ഗ്രാമത്തിലെ ഏതാനും യുവാക്കളില്‍നിന്ന് പണം വാങ്ങിയിരുന്നുവെന്ന് 22 കാരി നല്‍കിയ പരാതിയില്‍ പറഞ്ഞു.

 

Latest News